കിണറില്‍ അകപ്പെട്ട പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്ന ദൃശ്യം 
India

കൊത്താനാഞ്ഞ് മൂര്‍ഖന്‍; കിണറിനുള്ളില്‍ തൂങ്ങിക്കിടന്ന് പാമ്പുപിടിത്തം- വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍  ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

ഒഫിഷ്യല്‍ സര്‍പ്മിത്ര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.കയറുകെട്ടി കിണറിനുള്ളിലിറങ്ങി കാലുകള്‍ കിണറിന്റെ ഭിത്തിയില്‍ ചവിട്ടി നിന്ന് പാമ്പിന്റെ വാലില്‍ ആദ്യം പിടികൂടി. പാമ്പിനെ പിടിച്ചുയര്‍ത്തി ബാഗിനുള്ളിലാക്കാനായിരുന്നു പാമ്പുപിടിത്തക്കാരന്റെ ശ്രമം. 

വാലില്‍ പിടിച്ചതോടെ പാമ്പ് ഇയാളെ കൊത്താനായി ശ്രമിച്ചു. ബാഗിനുള്ളിലേക്ക് പല തവണ പാമ്പിനെ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഓരോ തവണയും പാമ്പ് ഒഴിഞ്ഞുമാറുന്നതും ബാഗില്‍ ആഞ്ഞുകൊത്തുന്നതും ദൃശ്യത്തില്‍ കാണാം. ഏറെസമയത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ ബാഗിനുള്ളിലാക്കാന്‍ കഴിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ