വിനയ് ശ്രീവാസ്തവ, ട്വിറ്റർ 
India

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൗശല്‍ കിഷോറിന്റെ മകന്‍ വികാസ് കിഷോറിന്റെ അടുത്ത സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് 4.15 ഓടേയാണ് സംഭവം. വെടിവയ്പ് നടന്ന സമയത്ത് തന്റെ മകന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് കൗശല്‍ കിഷോര്‍ പ്രതികരിച്ചു. സംഭവ സമയത്ത് തന്റെ മകന്‍ വികാസ് കിഷോര്‍ ഡല്‍ഹിയിലായിരുന്നു. ആരെല്ലാം വീട്ടില്‍ ഉണ്ടായിരുന്നു എന്ന കാര്യം അറിയില്ല. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്ത തോക്ക് തന്റെ മകന്റെ പേരിലുള്ളതാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ മകന്റെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തന്റെ മകന്റെ അടുത്ത സുഹൃത്താണ് മരിച്ച വിനയ്. വിനയിന്റെ മരണത്തില്‍ മകന്‍ വളരെ ദുഃഖിതനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വികാസ് കിഷോറിന്റെ സുഹൃത്താണ് വിനയ് എന്ന് സഹോദരന്‍ വികാസ് ശ്രീവാസ്തവ സ്ഥിരീകരിച്ചു. സംഭവം നടക്കുന്ന സമയത്ത് കേന്ദ്രമന്ത്രിയുടെ വീട്ടില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ വികാസ് കിഷോര്‍ അവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും വികാസ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT