ട്രെയിനില്‍ നിന്നും വീണ യുവാവിനെ രക്ഷിക്കുന്ന വീഡിയോ 
India

ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍വഴുതി; പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയില്‍; അത്ഭുതരക്ഷപ്പെടുത്തല്‍; വീഡിയോ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യുവാവിനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യുവാവിനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്. ന്യൂഡല്‍ഹിയിലെ ഒരു റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള വീഡിയോ ആണ് പുറത്തുന്നത്.

ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ലഗേജ് വണ്ടിയില്‍ കയറ്റിവെച്ച ശേഷം ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിനടയിലേക്ക് പോകുന്നതിനിടെ ഓടിയെത്തിയ റെയില്‍വെ കോണ്‍സ്റ്റബിളാണ് യുവാവിനെ രക്ഷിച്ചത്. രക്ഷിക്കുന്നതിനിടെ നിലത്തുവീണ കോണ്‍സ്റ്റബിള്‍ വീണ്ടും ഏഴുന്നേറ്റ് ഓടിച്ചെന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. രാത്രിയിലായിരുന്നു സംഭവം.

റെയില്‍വെ കോണ്‍സ്റ്റബളിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. ഇതിന്റെ വീഡിയോ റെയില്‍വെ തന്നെ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT