പ്രതീകാത്മക ചിത്രം 
India

കാമുകിക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം തന്നില്ല; അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു, അറസ്റ്റ് 

ഉത്തര്‍പ്രദേശില്‍ കാമുകിയും ഒന്നിച്ച് ലഡാക്കിലേക്ക് ട്രിപ്പ് പോകുന്നതിന് പണം നല്‍കാത്തതിന്റെ പേരില്‍ അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയും ഒന്നിച്ച് ലഡാക്കിലേക്ക് ട്രിപ്പ് പോകുന്നതിന് പണം നല്‍കാത്തതിന്റെ പേരില്‍ അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുലന്ദ്ഷഹറിലാണ് സംഭവം. സത്‌വിരിയാണ് മരിച്ചത്. അമ്മായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകന്‍ സാഗറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വീടിന് വെളിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് സത്‌വിരിയുടെ മൃതദേഹം ഭര്‍ത്താവ് കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നായയുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.

മണം പിടിച്ച് സംഭവം നടന്ന വീടിന്റെ മുകളിലേക്ക് കയറിയ പൊലീസ് നായ, അവിടെ മുറിയില്‍ ഉണ്ടായിരുന്ന സാഗറിനെ നോക്കി കുരയ്ക്കാന്‍ തുടങ്ങി. ഈസമയത്ത് കൂട്ടുകാര്‍ക്കൊപ്പമായിരുന്നു സാഗര്‍. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

ചുറ്റിക കൊണ്ട് അടിച്ചാണ് അമ്മായിയെ സാഗര്‍ കൊന്നത്. കാമുകിക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതും കാറിന്റെ കീ തരാതിരുന്നതുമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ കുറ്റം പ്രദേശവാസിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സാഗര്‍ ശ്രമിച്ചത്. എന്നാല്‍ ഷര്‍ട്ടില്‍ കണ്ട രക്തക്കറയെ അടിസ്ഥാനമാക്കി വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT