പ്രതീകാത്മക ചിത്രം 
India

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടുതല്‍ ഭാര്യയ്ക്ക്; അപകര്‍ഷതാബോധം; ഭര്‍ത്താവ് യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ മക്കള്‍ നോക്കിനില്‍ക്കേ എസ്‌യുവിയില്‍ അമ്മയെ 37കാരനായ ബിസിനസുകാരന്‍ കഴുത്തുഞെരിച്ച് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മക്കള്‍ നോക്കിനില്‍ക്കേ എസ്‌യുവിയില്‍ അമ്മയെ 37കാരനായ ബിസിനസുകാരന്‍ കഴുത്തുഞെരിച്ച് കൊന്നു. ഇന്‍സ്റ്റഗ്രാമില്‍ ഭാര്യയെ നിരവധിപ്പേര്‍ ഫോളോ ചെയ്യുന്നതിലുള്ള അസൂയയും അപകര്‍ഷതാബോധവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.യുവാവിനെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ സുല്‍ത്താന്‍പൂരില്‍ വച്ചാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ തന്റെ അക്കൗണ്ട് കാണുന്നതില്‍ നിന്ന് യുവതി ഭര്‍ത്താവിനെ ബ്ലോക്ക് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇത് 37കാരനില്‍ അരക്ഷിത ബോധം സൃഷ്ടിച്ചതായും പൊലീസ് പറയുന്നു. കൂടാതെ തന്റെ അഭാവത്തില്‍ സോഷ്യല്‍മീഡിയ ആരാധകര്‍ ഭാര്യയെ സ്ഥിരമായി സന്ദര്‍ശിക്കുന്നതായും 37കാരന്‍ സംശയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.ഇരുവര്‍ക്കും 12 വയസുള്ള മകളും അഞ്ചു വയസുള്ള മകനുമാണ് ഉള്ളത്. ട്രാവല്‍ ടൂറിസം ഏജന്‍സി നടത്തുകയാണ് 37കാരന്‍.

റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. റായ്ബറേലിയിലേക്ക് പോകുന്നതിന് പകരം പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേയിലേക്ക് 37കാരന്‍ വാഹനം തിരിച്ചുവിട്ടു. സുല്‍ത്താന്‍പൂരിലെ മുജേഷ് ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ യുവാവ് മക്കള്‍ നോക്കിനില്‍ക്കേ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈസമയത്ത് അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘം സംശയം തോന്നി വാഹനം നിര്‍ത്തി. ചോദിച്ചപ്പോള്‍ മക്കളാണ് അച്ഛന്‍ അമ്മയെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം