പ്രതീകാത്മക ചിത്രം 
India

തര്‍ക്കം രൂക്ഷം; കാമുകിയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കല്ലുകൊണ്ട് മുഖം വികൃതമാക്കി; മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; 27കാരന്‍ അറസ്റ്റില്‍

കരോള്‍ വീട്ടിലെത്തതാത്തിനെ തുടര്‍ന്ന് അമ്മ സാന്താക്രൂസ് പൊലീസിനെ സമീപിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ച് നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് കമുകന്‍ സീക്കോയെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 28കാരിയായ കരോളാണ് കൊല്ലപ്പെട്ടത്.

ജനുവരി 25നാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് കരോളിന്റെ വീട്ടുകാര്‍ സാന്താക്രൂസ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി പൊലീസ് വേണ്ടവിധം പരിഗണിച്ചിരുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

ഒരു കോള്‍ സെന്ററില്‍ ജോലിക്കാരിയായിരുന്നു കരോള്‍. അമ്മയ്‌ക്കൊപ്പമാണ് കരോള്‍ താമസിച്ചിരുന്നത്. അറസ്റ്റിലായ കാമുകന്‍ 2011 മുതല്‍ ഡേറ്റിങിലാണ്. അതിനിടെ പലതവണ ഇവര്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതിനിടെ ജനുവരി 24 ന് രാത്രി 10 മണിക്ക് കരോള്‍ തന്റെ സ്‌കൂട്ടിയില്‍ സിക്കോയെ കാണാന്‍ എത്തിയിരുന്നു. ആ സമയത്ത് സുഹൃത്തിനൊപ്പം കാമുകന്‍ മറ്റൊരു ബൈക്കില്‍ പോകുകയും ചെയ്തു. താന്‍ ഉടന്‍ വീട്ടില്‍ എത്തുമെന്ന് കരോള്‍ അമ്മയെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

പുലര്‍ച്ചെ 3 നും 4 നും ഇടയില്‍ പാല്‍ഘറിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ വെച്ച് കരോളും സിക്കോയും തമ്മില്‍ തര്‍ക്കമുണ്ടായി, തുടര്‍ന്ന് അയാള്‍ അവളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് കത്തികൊണ്ട് കുത്തുകയുമായിരുന്നു. അവളുടെ രൂപം വികൃതമാക്കാന്‍ അയാള്‍ അവളുടെ മുഖത്ത് കല്ലുകൊണ്ട് അടിക്കുകയും ചെയ്തു. യുവതിയെ കൊലപ്പെടുത്തുന്നതിനായി സീക്കോ കൈയില്‍ ഒരു കത്തി കരുതിയിരുന്നതായും പൊലീസ് പറഞ്ഞു.സിക്കോയും സഹായിയും ചേര്‍ന്ന് അവളുടെ മൃതദേഹം റോഡില്‍ നിന്ന് 15 അടി അകലെ വാഘോഭ ഘട്ട് മേഖലയില്‍ ഉപേക്ഷിച്ചു. അതിന് പിന്നാലെ യുവതിയുടെ സ്‌കൂട്ടര്‍ കാട്ടില്‍ ഒളിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കരോള്‍ വീട്ടിലെത്തതാത്തിനെ തുടര്‍ന്ന് അമ്മ സാന്താക്രൂസ് പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പത്ത് ദിവസത്തിന് ശേഷം, ഫെബ്രുവരി 3 ന് വൈകീട്ട്, കുറ്റിക്കാടുകള്‍ക്ക് സമീപം ദുര്‍ഗന്ധം വമിക്കുന്നത് കണ്ടെത്തിയപ്പോള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കരോളാണെന്ന് പൊലീസ് കണ്ടെത്തിയത്. യുവതിയുടെ നെഞ്ചില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

SCROLL FOR NEXT