പുഴ മുറിച്ചുകടക്കാന്‍ യുവാവ് ശ്രമിക്കുന്നതിന്റെ ദൃശ്യം 
India

കുത്തിയൊലിച്ച് ഒഴുകുന്ന പുഴ മുറിച്ചുകടക്കാന്‍ ശ്രമിച്ചു; യുവാവ് ഒലിച്ചുപോയി- വീഡിയോ 

ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് യുവാവ് ഒലിച്ചുപോയി

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് യുവാവ് ഒലിച്ചുപോയി.യുവാവിനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ഫത്തേപ്പൂര്‍ മേഖലയിലാണ് സംഭവം. കനത്തമഴയെ തുടര്‍ന്ന് പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു. പുഴ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിയന്ത്രണം വിട്ട് വീഴുന്നതിന്റെയും ഒലിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒരാഴ്ച മുന്‍പ് നേപ്പാള്‍ അതിര്‍ത്തിയിലെ ഗ്രാമത്തില്‍ മേഘവിസ്‌ഫോടനം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഭാഗത്തെ ഗ്രാമത്തില്‍ മിന്നല്‍ പ്രളയമാണ് സൃഷ്ടിച്ചത്. ഇത് സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് യുവാവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. മിന്നല്‍ പ്രളയത്തിന് ശേഷം പുഴയില്‍ ഒഴുക്ക് ശക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും