യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെക്കുറിച്ചുള്ള വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പൊലീസ്. 
India

പഹല്‍ഗാം ആക്രമണത്തിന്റെ റീല്‍ കണ്ടു; യുവാവിനെ രണ്ട് പേര്‍ മര്‍ദിച്ചതായി പരാതി

ഏപ്രില്‍ 27ന് ഭോപ്പാല്‍-ഇന്‍ഡോര്‍ പാസഞ്ചര്‍ ട്രെയിനിലെ ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുമ്പോഴാണ് റീല്‍ കണ്ടുകൊണ്ടിരുന്ന യുവാവിന് നേരെ ആക്രമണം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഓടുന്ന ട്രെയിനില്‍ പഹല്‍ഗാം ആക്രമണ ദൃശ്യങ്ങളുടെ റീല്‍ കണ്ടുകൊണ്ടിരുന്ന 23 കാരന് നേരെ ആക്രമണം. രണ്ട് പേര്‍ക്കെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു.

പരാതിക്കാരനായ യുവാവിനെ വൈദ്യ പരിശോധനയ്്ക്ക് വിധേയമാക്കി. യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെക്കുറിച്ചുള്ള വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പൊലീസ്. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 118(1) അനുസരിച്ച് അപകടരമായ രീതിയില്‍ മനഃപൂര്‍വം പരിക്കേല്‍പ്പിക്കല്‍, 351(ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഏപ്രില്‍ 27ന് ഭോപ്പാല്‍-ഇന്‍ഡോര്‍ പാസഞ്ചര്‍ ട്രെയിനിലെ ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുമ്പോഴാണ് റീല്‍ കണ്ടുകൊണ്ടിരുന്ന യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനിടെ പ്രതികള്‍ ഇന്ത്യയെയും ഭരണഘടനയെയും കുറിച്ച് ആക്ഷേപകരമായ കാര്യങ്ങള്‍ പറഞ്ഞതായും യുവാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏപ്രില്‍ 22 നാണ് പഹഗല്‍ഗാമില്‍ ഭീകര്‍ വിനോദ സഞ്ചാരികളായ 26 പേരെ വെടിവെച്ച് കൊന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍