പ്രതീകാത്മക ചിത്രം 
India

ഏഴ് മാസം മുന്‍പ് വിവാഹം; യുവതി മറ്റൊരാളുമായി ഫോണില്‍; ഭര്‍ത്താവ് വെടിവച്ചുകൊന്നു

ഏഴുമാസം മുമ്പാണ് ഇയാള്‍ യുവതിയെ വിവാഹം കഴിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്: ഫോണില്‍ ഏറെ നേരം മറ്റൊരാളുമായി സംസാരിച്ചതിന് 36കാരിയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു.  ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരുപുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു

ഏഴുമാസം മുമ്പാണ് ഇയാള്‍ യുവതിയെ വിവാഹം കഴിച്ചത്. രാജബ്പൂര്‍ സ്വദേശിയായ ഷമയാണ് കൊല്ലപ്പെട്ടത്. ആദ്യ ഭര്‍ത്താവ് മരിച്ച് ഒരുവര്‍ഷത്തിനുശേഷമാണ് 36കാരിയായ ഷമ വീണ്ടും വിവാഹിതയായത്. മൊറാദാബാദിലെ അന്‍വര്‍നഗറിലെ ഫാസിലുമായാണ് വിവഹം. ആദ്യ വിവാഹത്തിലെ 14 വയസ്സുള്ള മകനോടൊപ്പമാണ് ഷമ ഫാസിലിനൊപ്പം രാജബ്പൂരിലെ ഒരു വാടക വീട്ടില്‍ താമസമാക്കിയത്. ഷാമയുടെ സഹോദരി ഫര്‍ഹയും ദമ്പതികളുടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രി വൈകി, ഫോണില്‍ സംസാരിച്ചതിന് ഷമയെ ഫാസില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു, ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്. വെടിയൊച്ച ശബ്ദം കേട്ട് ഫര്‍ഹ ഉറക്കമുണര്‍ന്ന് എത്തിയപ്പോള്‍ ഷമ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.ഉടന്‍ തന്നെ ഫര്‍ഹ അയല്‍വാസികളെ വിവരം അറിയിച്ചു, വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. ഷമയ്ക്കു നേരെ ഫാസില്‍ മൂന്നു തവണ വെടിയുതിര്‍ത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍