പ്രതീകാത്മക ചിത്രം 
India

ഇന്ന് വൈകീട്ട് ആകാശവിസ്മയം, ചൊവ്വയും ശുക്രനും ചന്ദ്രനും 'ഒത്തുചേരുന്നു'; ഉറ്റുനോക്കി ലോകം 

വീണ്ടും ആകാശത്ത് വിസ്മയം കാണാന്‍ കാത്തിരുന്നു ലോകം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീണ്ടും ആകാശത്ത് വിസ്മയം കാണാന്‍ കാത്തിരുന്നു ലോകം. ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒത്തുചേര്‍ന്നതിന് സമാനമായി ചൊവ്വയും ശുക്രനും അടുത്തടുത്ത വരുന്ന ആകാശകാഴ്ചയ്ക്കായാണ് ലോകം കാത്തിരിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ പ്രപഞ്ചവിസ്മയം ആകാശത്ത് ദൃശ്യമാകുമെന്ന് ബഹിരാകാശനിരീക്ഷകര്‍ പറയുന്നു. 

ഈ ഒത്തുചേലിന് മാറ്റ് കൂട്ടി ചന്ദ്രനും ഇവയ്ക്ക് അരികില്‍ എത്തുന്നത് ആകാശത്ത് കണ്ണിന് വിരുന്നൊരുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സൂര്യന്‍ അസ്തമിച്ചതിന് ശേഷമാണ് ഇത് ദൃശ്യമാകുക. നഗ്ന നേത്രം കൊണ്ട് ഇത് കാണാന്‍ സാധിക്കുമെന്ന് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് പറയുന്നു.

മൂന്ന് ഗ്രഹങ്ങള്‍ അടുത്തുവരുന്നത് കാണുമ്പോള്‍ ഇവ തമ്മില്‍ വലിയ അന്തരം ഇല്ല എന്ന് തോന്നാം. യഥാര്‍ത്ഥത്തില്‍ ലക്ഷകണക്കിന് കിലോമീറ്റര്‍ അകലമാണ് ഗ്രഹങ്ങള്‍ക്കിടയിലുള്ളത്. ജൂലൈ 13നാണ് ചൊവ്വയും ശുക്രനും അരികിലൂടെ കടന്നുപോകുക. ഇന്ന് ചന്ദ്രനും ഇവയ്ക്ക് അരികില്‍ എത്തും. ഇന്ന് രാത്രി തന്നെ ആകാശത്തെ ഈ വിസ്മയം കാണാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് അറിയിച്ചു.

അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ രാജ്യത്ത് എവിടെ നിന്നും ഇത് കാണാന്‍ സാധിക്കും. സൂര്യന്‍ അസ്തമിച്ച ശേഷമാണ് നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ ആകാശ വിസ്മയം കാണാന്‍ സാധിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT