ബംഗലൂരുവില്‍ പിടികൂടിയ ഹെറോയിന്‍ / ടെലിവിഷന്‍ ചിത്രം 
India

ബംഗലൂരുവില്‍ വന്‍ ലഹരിവേട്ട ;  56 കോടിരൂപയുടെ ഹെറോയിന്‍ പിടികൂടി ; വിദേശവനിത അറസ്റ്റില്‍

അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : ബംഗലൂരു വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. വിമാനത്താവളത്തില്‍ നിന്നും 56 കോടിരൂപയുടെ ലഹരിമരുന്ന് പിടികൂടി. വിദേശവനിതയില്‍ നിന്നും എട്ടു കിലോ ഹെറോയിനാണ് പിടികൂടിയത്. 

ഇന്നലെ രാവിലെയാണ് വിദേശവനിതയെ പിടികൂടിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. ഇവരുടെ കയ്യിലുണ്ടായിരുന്ന സ്യൂട്ട് കേസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. 

പുറമേ നിന്നും ഒരു സംശയവും തോന്നാത്ത തരത്തില്‍ അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസന്വേഷണം പുരോഗമിക്കുന്നതിനാല്‍ വിദേശ വനിത ഏതു രാജ്യക്കാരിയാണ് എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

സമീപകാലത്തു പിടികൂടിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'