കസ്റ്റഡിയിലെടുത്ത ബോട്ട്  എക്സ്
India

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട; ഇറാന്‍ ബോട്ടില്‍ നിന്നും 700 കിലോ മയക്കുമരുന്ന് പിടികൂടി

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഇറാനിയന്‍ ബോട്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ തീരത്തു നിന്നും 700 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഗുജറാത്ത് ആന്റ് ടെററിസം സ്‌ക്വാഡും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വന്‍ മയക്കുമരുന്ന് പിടികൂടുന്നത്.

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഇറാനിയന്‍ ബോട്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ രാത്രിയിലായിരുന്നു കടലില്‍ റെയ്ഡ് നടത്തിയത്. ഇറാനിയന്‍ ബോട്ടില്‍ മയക്കുമരുന്ന് കടത്തുന്നതായി രഹസ്യ സൂചനയുടെ അടിസ്ഥാന്തതില്‍ നടുക്കടലില്‍ ബോട്ടു വളഞ്ഞാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

അറസ്റ്റിലായവർ

കഴിഞ്ഞ മാസവും ഗുജറാത്തില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു. വിപണിയില്‍ 5000 കോടി രൂപ വിലമതിക്കുന്ന 518 കിലോ കൊക്കെയ്‌നാണ് ഡല്‍ഹി പൊലീസും ഗുജറാത്ത് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT