ഗാസിയബാദില്‍ എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം എക്‌സ്
India

ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടര്‍ ട്രക്കിന് തീപിടിച്ചു; വന്‍ പൊട്ടിത്തെറി

അപകടത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: ഡല്‍ഹിക്കടുത്ത ഗാസിയബാദില്‍ എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. ലോറിയിലെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ഡല്‍ഹി-വസീറാബാദ് റോഡിലെ താന ടീല മോഡ് ഏരിയയിലെ ഭോപുര ചൗക്കിലാണ് സംഭവം. പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയെന്ന് കൗണ്‍സിലര്‍ ഓംപാല്‍ ഭട്ടി എഎന്‍ഐയോട് പറഞ്ഞു. അപകടത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സിലിണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചത് തീ അണയ്ക്കുന്നത് വെല്ലുവിളിയായിരുന്നു. തുടര്‍ച്ചയായി ഉണ്ടായ പൊട്ടിത്തെറി ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്ക് ട്രക്കിനടുത്തേക്ക് എത്തുന്നത് പ്രതിസന്ധിയുണ്ടാക്കി. സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കിലോമീറ്ററുകളോളം കേള്‍ക്കാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് നരനായാട്ട്': കാൻസർ മരുന്നുകൾക്ക് ആശുപത്രികൾ പത്തിരട്ടി വില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ദിവസവും ഉപയോഗിക്കുന്ന ബാഗ് വൃത്തിയാക്കാറുണ്ടോ? ഈ കാര്യങ്ങൾ മറക്കരുത്

പാലക്കാട് എൻഐഎ റെയ്ഡിൽ അസം സ്വദേശി പിടിയിൽ; രാജ്യവ്യാപക പരിശോധനയുടെ ഭാഗം

ഒക്ടോബറില്‍ സിമന്റ് വില വര്‍ധിച്ചേക്കും; വീട് നിര്‍മ്മാണ ചെലവ് കൂടും?

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; വിജ്ഞാപനം ഇറക്കി സര്‍ക്കാര്‍