നിതീഷ് കുമാര്‍  ഫയൽ
India

വികസനമുണ്ടാകണമെങ്കില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയാകണം, നാക്കു പിഴച്ച് നിതീഷ് കുമാര്‍

പട്‌നയില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് നിതീഷ് കുമാറിന്റെ നാക്കുപിഴച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പട്‌നയില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് നിതീഷ് കുമാറിന്റെ നാക്കുപിഴച്ചത്. ബിജെപി 400 സീറ്റുകളില്‍ ജയിക്കണമെന്നും, നരേന്ദ്രമോദി മുഖ്യമന്ത്രിയാവണമെന്നുമാണ് നിതീഷ് പറഞ്ഞത്.

'അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏക സിവില്‍ കോഡ്; 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു'

'നമ്മള്‍ നാനൂറിലധികം സീറ്റുകളില്‍ വിജയിച്ചുകൊണ്ട് വീണ്ടും അധികാരത്തിലെത്തണം. ബഹുമാനപ്പെട്ട നരേന്ദ്രമോദി മുഖ്യമന്ത്രിയാവണം. അങ്ങനെവന്നാല്‍ ഇന്ത്യയിലും ബിഹാറിലും വികസനമുണ്ടാവും. എല്ലാം സാധ്യമാകും.' എന്നാണ് റാലിയിലെ പ്രസംഗത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ തെറ്റുചൂണ്ടിക്കാട്ടിയതോടെ നരേന്ദ്രമോദി ഇപ്പോഴും പ്രധാനമന്ത്രി തന്നെയാണ്. അദ്ദേഹം ഇതുപോലെ തുടരണമെന്നും, മുന്നോട്ടുപോകണമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് നിതീഷ് ഉടന്‍ തിരുത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം