അജയ് സിങ് യാദവ്/ ഫോട്ടോ: എക്‌സ് 
India

'അന്യായ തീരുമാനമാണിത്, ഒബിസിക്കാരെ മാത്രം മത്സരിപ്പിക്കുന്നത് ശരിയല്ല, മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവരുണ്ട്', കോണ്‍ഗ്രസ് മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് രാജിവെച്ചു

പിന്നാക്ക വിഭാഗങ്ങളുടെ സീറ്റുകളില്‍ ചില പ്രത്യേക ജാതിക്കാരെ മാത്രമാണ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതെന്ന് ആരോപിച്ചാണ് രാജി.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി മണിക്കൂറുകള്‍ക്ക് ശേഷം, മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് അജയ് സിംഗ് യാദവ് രാജിവെച്ചു. പിന്നാക്ക വിഭാഗങ്ങളുടെ സീറ്റുകളില്‍ ചില പ്രത്യേക ജാതിക്കാരെ മാത്രമാണ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതെന്ന് ആരോപിച്ചാണ് രാജി. 70 ശതമാനത്തിലധികം പിന്നാക്ക വിഭാഗങ്ങളിലുള്ള വോട്ടര്‍മാരുള്ള സ്ഥലത്തും ഒബിസിക്കാരെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്നുമാണ് ആരോപണം. 

ടികാംഗഡ് ജില്ലയിലെ 70 ശതമാനത്തിലധികം വോട്ടര്‍മാരും പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും എന്നാല്‍ 3 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ഒരു പ്രത്യേക ജാതിയുടെ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചതെന്നും യാദവ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന് കത്തെഴുതി. 

'പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ അവകാശങ്ങളും പ്രത്യേക അവകാശങ്ങളും നല്‍കും. ടികംഗഡ് ജില്ലയില്‍ 70 ശതമാനത്തിലധികം പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുണ്ടെങ്കിലും ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവരെ 3 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഇത് അന്യായമായ തീരുമാനമാണ്. ഈ പ്രത്യേക ജാതിയില്‍ നിന്നുള്ള ആളുകളുടെ എണ്ണം രണ്ട് ശതമാനത്തില്‍ താഴെയാണ്. മൂവരും കഴിഞ്ഞ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടുവെന്ന് ഓര്‍ക്കണം' കോണ്‍ഗ്രസ് മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് കമല്‍നാഥിന് അയച്ച കത്തില്‍ പറഞ്ഞു.

പാര്‍ട്ടിയുടെ സജീവ അംഗങ്ങളായിരുന്നിട്ടും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരോട് കാണിച്ചത് അനീതിയാണെന്ന് യാദവ് ആരോപിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക