സുപ്രീം കോടതി /ഫയല്‍ ചിത്രം 
India

മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങരുത്;  സുപ്രീം കോടതി

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്ന നടപടി ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്ന നടപടി ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികളോട് ബോണ്ട് ആവശ്യപ്പെടാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

സര്‍ക്കാരുകള്‍ക്ക് മാത്രമെ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാന്‍ അധികാരുമുള്ളൂ. സ്വകാര്യമെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരല്ലെന്നും കോടതി പറഞ്ഞു. 

പിജി വിദ്യാര്‍ഥി നല്‍കിയ ബോണ്ട് പലിശ സഹിതം തിരിച്ചു നല്‍കാനുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കല്‍ കോളജ് നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. ഹര്‍ജി സുപ്രീം കോടതി തള്ളി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിധിയെഴുത്തിന് ഇനി നാലു നാള്‍; പ്രചാരണം ഊര്‍ജ്ജിതം; വോട്ടുതേടി ഇന്ന് അമിത് ഷായും ഖാര്‍ഗെയും

പ്രത്യാശയുടെ സന്ദേശം പകർന്ന് ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

SCROLL FOR NEXT