medical student sexually assaulted പ്രതീകാത്മക ചിത്രം
India

ബംഗാള്‍ മെഡിക്കല്‍ കോളജില്‍ വീണ്ടും ലൈംഗിക അതിക്രമം, വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ദുര്‍ഗാപൂരിലെ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്, മെഡിക്കല്‍ കോളജ് വളപ്പിനകത്തു വെച്ച് ബലാത്സംഗത്തിന് ഇരയായത്. ഒഡീഷ ജലേശ്വര്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്.

ദുര്‍ഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനി ആണ്‍സുഹൃത്തുമെന്ന് രാത്രി 8.30 ന് മെഡിക്കല്‍ കോളജ് കാംപസിന് വെളിയിലേക്ക് വരുന്നതിനിടെയായിരുന്നു അക്രമം. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെണ്‍കുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരം അറിഞ്ഞെത്തിയ പൊലീസ് അക്രമിക്കായി വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തുടങ്ങിയവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

ബംഗാളിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ കഴിഞ്ഞ വർഷം യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പെയാണ് ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്.

Another sexual assault on a medical student in West Bengal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും