മേഘ ട്രോപിക്‌സ്1 
India

മേഘ ട്രോപിക്‌സ്-1 പെസഫിക് സമുദ്രത്തില്‍ പതിച്ചു; ഐഎസ്ആര്‍ഒ ദൗത്യം വിജയം

2011ല്‍ വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി ഐഎസ്‌ഐര്‍ഒ. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: 2011ല്‍ വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി ഐഎസ്‌ഐര്‍ഒ. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.  2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് ചൊവ്വാഴ്ച വൈകിട്ട് പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയില്‍ പതിച്ചത്. തെക്കേ അമേരിക്കയില്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് ഏകദേശം 3800 കിലോമീറ്റര്‍ അകലെയാണിത്. 

കാലഹരണപ്പെട്ട ഉപഗ്രഹത്തില്‍ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. 870 കിലോമീറ്റര്‍ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്കു താഴ്ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കിയത്. 

മറ്റു പല രാജ്യങ്ങളും ഉപഗ്രഹങ്ങള്‍ തിരിച്ചിറക്കിയിട്ടുണ്ടെങ്കിലും പലതും ആ രീതിയില്‍ രൂപകല്‍പന ചെയ്തവയായിരുന്നു. മേഘാ ട്രോപിക്‌സ്1 അങ്ങനെയല്ലെന്നതായിരുന്നു പ്രധാന വെല്ലുവിളി. ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസുമായി ചേര്‍ന്നു വിക്ഷേപിച്ചതാണ് മേഘ ട്രോപിക്‌സ്1. കഴിഞ്ഞവര്‍ഷം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഇസ്‌റോയുടെ റിസാറ്റ് 2 ഉപഗ്രഹം തിരിച്ചിറങ്ങിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ചരിത്രനിമിഷം; നാഗാലാന്‍ഡില്‍ ആദ്യ വനിതാമന്ത്രി; അഭിനന്ദനവുമായി മോദി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

കേരളം: മുന്നേറ്റത്തിന്റെ മിഴിവും പ്രതിസന്ധികളുടെ നിഴലും

പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

വീണ്ടും കനത്തമഴ വരുമോ?, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ജാഗ്രത

ബി.ഫാം പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ്

SCROLL FOR NEXT