ന്യൂഡൽഹി: മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് സംസ്ഥാനങ്ങളിലും 59 വീതം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മേഘാലയയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളിൽ 323 എണ്ണവും നാഗാലാൻഡിലെ 2315 ൽ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്. നാഗാലാൻഡിൽ 13.17 ലക്ഷം വോട്ടർമാരാണുള്ളത്. മേഘാലയയിൽ 21.61 ലക്ഷം പേരാണ് പോളിങ് ബൂത്തിലെത്തുക. മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാംഗ്മ സൗത്ത് ടുറ മണ്ഡലത്തിൽ നിന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അങ്കാമിയിൽ നിന്നുമാണ് മത്സരിക്കുന്നത്.
മേഘാലയയിൽ സോഹിയോങ് മണ്ഡലത്തിലെ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യു.ഡി.പി) സ്ഥാനാർഥി എച്ച്.ഡി.ആർ ലിങ്ദോയുടെ നിര്യാണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നീട്ടിവെച്ചു.നാഗാലാൻഡിൽ എതിരാളികൾ നാമനിർദേശ പത്രിക പിൻവലിച്ചതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ ഏഴു മുതൽ വൈകുന്നേരം നാലു വരെയാണ് വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും നൂറിൽ അധികം സിആർപിഎഫ് കമ്പനികളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates