മെഹുല്‍ ചോസ്‌കി 
India

വായ്പ തട്ടിപ്പ് കേസ്; മെഹുല്‍ ചോസ്‌കി അറസ്റ്റില്‍

ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയ കോടികളുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് ചോക്സി രാജ്യം വിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസല്‍സ്: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റില്‍. ബെല്‍ജിയത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിബിഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബല്‍ജിയം പൊലീസാണ് ചോസ്‌കിയെ അറസ്റ്റ് ചെയ്തത് ജയിലില്‍ അടച്ചത്. ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയ കോടികളുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് ചോക്സി രാജ്യം വിട്ടത്.

കോടികളുടെ തട്ടിപ്പു കേസില്‍ രാജ്യംവിട്ട ചോക്സിയെ കൈമാറാന്‍ ഇന്ത്യ ബെല്‍ജിയത്തോട് ആവശ്യപ്പെട്ടിരുന്നു. 13,500 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് മെഹുല്‍ ചോക്സി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT