ബാര്‍ബറ ജറാബിക്ക - മെഹുല്‍ ചോക്‌സി 
India

പിന്നാലെ നടന്നു ശൃംഗരിച്ചു;  വ്യാജ രത്‌നമോതിരങ്ങളും വളകളും സമ്മാനിച്ചു; മെഹുല്‍ ചോക്‌സിയ്‌ക്കെതിരെ ബാര്‍ബറ ജറാബിക്ക

ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ട മെഹുല്‍ ചോക്‌സി തട്ടിക്കൊണ്ടുപോയതില്‍ തനിക്ക് പങ്കില്ലെന്ന് കാമുകി ബാര്‍ബറ ജറാബിക്ക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ട മെഹുല്‍ ചോക്‌സിയെ
തട്ടിക്കൊണ്ടുപോയതില്‍ തനിക്ക് പങ്കില്ലെന്ന് കാമുകി ബാര്‍ബറ ജറാബിക്ക. ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജറാബിക്ക ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ചോക്‌സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരും തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്നും ജറാബിക്ക പറഞ്ഞു. 

ജറാബിക്കയുടെ വീട്ടില്‍ നിന്നാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അന്റ്വിഗ്വെ പൊലീസിന് അയച്ച കത്തില്‍ ചോസ്‌കി പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയ ബോട്ടില്‍ രണ്ട് ഇന്ത്യാക്കാരുണ്ടായിരുന്നതായും ചോക്‌സി കത്തില്‍ പറയുന്നു.

താന്‍ ചോക്‌സിയുടെ അടുത്ത സുഹൃത്തായിരുന്നെന്ന് ജറാബിക്ക പറയുന്നു. രാജ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അദ്ദേഹം തന്നെ സമീപിച്ചത്. സുഹൃത്തായതിന് പിന്നാലെ പ്രണയാഭ്യര്‍ഥനയുമായി തന്റെ പിന്നാലെ നടക്കുകയായിരുന്നു. അദ്ദേഹം എനിക്ക് വ്യാജ ഡയമണ്ട് വളകളും മോതിരങ്ങളും സമ്മാനിച്ചു. ഇപ്പോള്‍ താനും കുടുംബവും സമ്മര്‍ദ്ദത്തിലാണെന്നും ജറാബിക്ക പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT