പൂനെ പൊലീസ് പിടിച്ചെടുത്ത മയക്കുമരുന്ന്  എക്‌സ്‌
India

'മ്യാവു മ്യാവു'; 3,000 കോടിയുടെ മയക്കുമരുന്നുമായി അഞ്ചംഗ സംഘം പിടിയില്‍; ഡല്‍ഹിയില്‍ വന്‍ ലഹരിവേട്ട

മഹാരാഷ്ട്ര പൊലിസ് പിടിച്ചെടുത്ത എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പൂനെയിലുമായി വന്‍ ലഹരി വേട്ട. 3000 കോടി രൂപയുടെ നിരോധിത ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. 1100 കിലോ മെഫഡ്രോണാണ് പിടികൂടിയത്. മ്യാവു, മ്യാവു എന്നാണ് ഇത് അറിയപ്പെടുന്നത്.

പൂനെയിലെ വെയര്‍ഹൗസുകളില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഗോഡൗണില്‍ സൂക്ഷിച്ച കൃത്രിമമായി നിര്‍മ്മിച്ച 400 കിലോ മയക്കുമരുന്നുകളും പിടിച്ചെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലഹരി മാഫിയ തലവന്‍ ലളിത് പാട്ടീലിന്റെ ബന്ധവും പൊലീസ് അന്വേഷിക്കുന്നു. മഹാരാഷ്ട്ര പൊലിസ് പിടിച്ചെടുത്ത എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. അറസ്റ്റിലായവര്‍ക്കെതിരെ മുന്‍പും സമാനമായ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി