ചിത്രം: എഎൻഐ 
India

അമിതവേഗതയിൽ പാഞ്ഞെത്തിയ മെഴ്സിഡസ് ഇടിച്ചുകയറിയത് സൈക്കിൾ യാത്രികർക്ക് നേരെ; മൂന്ന് മരണം 

മൂന്ന് പേർക്ക് ‌പരിക്കേറ്റിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: അമിതവേഗതയിൽ വന്ന മെഴ്സിഡസ് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് കാർ ആദ്യം രണ്ട് സൈക്ലിസ്റ്റുകളെ ഇടിച്ചു. മറ്റൊരു കാറിൽ യാത്രചെയ്തിരുന്നവർക്കും നേരെയും വാഹനം പാഞ്ഞടുക്കുകയായിരുന്നു. സൈക്കിൾ യാത്രികരായ രണ്ടുപേരും കാറിലുണ്ടായിരുന്ന ഒരാളും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൂന്ന് പേർക്ക് ‌പരിക്കേറ്റിട്ടുണ്ട്. 

മെഴ്സിഡസിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർ സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടെങ്കിലും ഇവരിൽ ഒരാളെ പൊലീസ് പിടികൂടി. മറ്റു രണ്ടുപേർക്കായുള്ള അന്വേഷണം നടക്കുകയാണ്. ചണ്ഡിഗഡ് രജിസ്ട്രേഷനിലുള്ള കറുത്ത മെഴ്സിഡസ് ആണ് അപകടമുണ്ടാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും