മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാര്‍/ഫയല്‍ 
India

മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവന സ്വീകരിക്കാം; രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചു

ബാങ്ക് അക്കൗണ്ടിലെ പണം വിനിയോഗിക്കുന്നതിനും തടസ്സമില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഒഫ് ചാരിറ്റിയുടെ, വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുസ്ഥാപിച്ചു. ഏതാനും ദിവസം മുമ്പാണ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാന്‍ മന്ത്രാലയം വിസമ്മതിച്ചത്. 

രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചതോടെ മിഷനറീസ് ഒഫ് ചാരിറ്റിക്ക് വിദേശത്തു നിന്നു സംഭാവനയായി പണം സ്വീകരിക്കാനാവുമെന്ന് ആഭ്യന്ത്ര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ പണം വിനിയോഗിക്കുന്നതിനും തടസ്സമില്ല.

ആഭ്യന്തര മന്ത്രാലയം എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനു പിന്നാലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മിഷനറീസ് ഒഫ് ചാരിറ്റി എസ്ബിഐക്കു കത്തു നല്‍കിയിരുന്നു. വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെങ്കില്‍ നിജസ്ഥിതി വ്യക്തമാക്കാന്‍ ഉദ്ദേശിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

അതേസമയം സന്നദ്ധ സംഘടനയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചെന്ന്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ ആരോപിച്ചത് വിവാദമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ