പ്രതിദിന കോവിഡ് രോഗികൾ ഒന്നരലക്ഷത്തിലേക്ക്, 21 ശതമാനത്തിന്റെ വര്‍ധന; രാജ്യം ആശങ്കയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2022 09:51 AM |
Last Updated: 08th January 2022 09:51 AM | A+A A- |

കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ കൂടുന്നു. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,41,986 പേർക്ക് പുതുതായി വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 285 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,83,463 ആയി ഉയർന്നു. 40,895 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 4,72,169 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസത്തിനേക്കാൾ രോഗികളുടെ എണ്ണത്തിൽ 21 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ചത്. ഇന്നലെ 40000ലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലും തമിഴ്നാട്ടിലും കർണാടകയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഡൽഹിയിൽ 17000ലധികം പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികൾ 8000 കടന്നു.