Microsoft Outage, SpiceJet Flights Cancelled (AI Generated Image)
India

വിമാന സര്‍വീസുകളെയും ബാധിച്ച് മൈക്രോസോഫ്റ്റ് തകരാര്‍; മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി, രണ്ടെണ്ണം വൈകി

സ്പൈസ് ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ സാങ്കേതിക തകരാര്‍ രാജ്യത്തെ വിമാന സര്‍വീസുകളെയും ബാധിച്ചു തുടങ്ങി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും രണ്ടെണ്ണം വൈകുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍നിന്ന് പുണെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. സ്പൈസ് ജെറ്റിന്റെ തന്നെ ഡല്‍ഹിയില്‍നിന്ന് ദര്‍ഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങള്‍ വൈകുകയും ചെയ്തു.

അതേസമയം, മൈക്രോസോഫ്റ്റ് തകരാര്‍ വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിമാന പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെ ഇമെയിലുകള്‍ തടസമില്ലാതെ ലഭിക്കുന്നതിനായി ഇമെയില്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായി മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും എയര്‍ ഇന്ത്യ അറിയിച്ചു. പതിവുപോലെ 24 മണിക്കൂറിനുള്ളില്‍ ഇമെയിലുകള്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

എന്നാല്‍, മൈക്രോസോഫ്റ്റ് സേവനങ്ങളിലെ ആഗോള തകരാര്‍ തങ്ങളുടെ ഇമെയില്‍ സപ്പോര്‍ട്ടിങ് സംവിധാനത്തെ ബാധിച്ചതായി ഇന്‍ഡിഗോ അറിയിച്ചു. ഉപഭോക്താക്കളില്‍നിന്നുള്ള ഇമെയിലുകള്‍ ലഭിക്കാതെ വരാന്‍ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി. ആകാശ എയറും യാത്രക്കാര്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങളും പുതിയ അറിയിപ്പുകളും നിരന്തരം പരിശോധിക്കണമെന്ന് ആകാശ എയര്‍ യാത്രക്കാരോട് നിര്‍ദേശിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ സമയക്രമവും നിലവിലെ സ്ഥിതിയും പരിശോധിക്കണമെന്ന് ഡല്‍ഹി വിമാനത്താവള അധികൃതരും നിര്‍ദേശിച്ചിട്ടുണ്ട്.

വ്യാഴാഴ്ച മുതലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ വ്യാപക തടസം റിപ്പോര്‍ട്ട് ചെയ്തത്. ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ്, ഷെയര്‍പോയിന്റ് ഓണ്‍ലൈന്‍, വണ്‍ഡ്രൈവ് തുടങ്ങിയ മൈക്രോസോഫ്റ്റ് 365 സേവനങ്ങളെയാണ് തകരാര്‍ ബാധിച്ചത്. ഇതോടെ ഇമെയിലുകള്‍ ഉപയോഗിക്കാനും സന്ദേശങ്ങള്‍ അയക്കാനും വിവിധ ആപ്ലിക്കേഷനുകളിലേക്ക് പ്രവേശിക്കാനും ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു. സേവനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

Microsoft Outage Disrupts Airline Services in India; 3 Flights Cancelled, 2 Delayed in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ഫോണ്‍ ചോര്‍ത്തുന്നു'; നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

Suvarna Keralam SK 77 lottery result | ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

മരണവീട്ടിൽ വടിവാൾ വീശി ഭീഷണി; ബിജെപി പ്രാദേശിക നേതാവിനെതിരെ കേസ്

'ഓങ്കിയടിച്ചാ...'; മമിതയ്ക്ക് പിന്നാലെ അപൂര്‍വ്വ നേട്ടവുമായി സൂര്യ; പട്ടികയില്‍ ഒപ്പമുള്ളത് ഷാരൂഖ് ഖാനും അക്ഷയ് കുമാറും!

'അപ്പോ നിനക്ക് ബോയ്ഫ്രണ്ടില്ല ലേ?' പ്രണയച്ചിരികളുമായി 'മെറി ജാനി', 'മെറിബോയ്സിലെ ആദ്യ ഗാനം പുറത്ത്