അതിഥി തൊഴിലാളികൾക്ക് നേരെ മർദനം/ ചിത്രം സ്‌ക്രീൻഷോട്ട് 
India

'പണി എല്ലാം ഇവർ തട്ടിയെടുത്തു', ഓടുന്ന ട്രെയിനിൽ അതിഥി തൊഴിലാളികൾക്ക് നേരെ മർദനം, വിഡിയോ

നിങ്ങൾ 'തമിഴാണോ ഹിന്ദിയാണോ' എന്ന് ചോദിച്ചായിരുന്നു മർദനം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ ഓടുന്ന ട്രെയിനിനുള്ളിൽ അതിഥി തൊഴിലാളികൾക്ക് നേരെ മർദനം. നിങ്ങൾ 'തമിഴാണോ ഹിന്ദിയാണോ' എന്ന് ചോദിച്ചായിരുന്നു മർദനം. മർദിക്കുന്നതിന്റെ വിഡിയോ പുറത്തായതിന് പിന്നാലെ സംഭവത്തിൽ തമിഴ്‌നാട് റെയിൽവെ പൊലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്തുന്നതിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവെച്ചതായി പൊലീസ് അറിയിച്ചു.

തിരക്ക് പിടിച്ച ട്രെയിനിന്റെ ജനറൽ കംപാർട്‌മെന്റിൽ അസഭ്യം പറഞ്ഞുകൊണ്ട് ഒരാൾ അതിഥി തൊഴിലാളികളെ പിടിച്ചു തള്ളുന്നതും നിങ്ങൾ 'തമിഴാണോ ഹിന്ദിയാണോ' എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. തമിഴ്‌നാട്ടിലെ സാധാരണക്കാരുടെ തൊഴിൽ അതിഥിത്തൊഴിലാളികൾ തട്ടിയെടുത്തെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

13 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അനുവദിക്കില്ല; 15 വരെ ഭാഗിക നിയന്ത്രണം; വിലക്കുമായി യൂറോപ്യന്‍ യൂണിയന്‍

വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ കോഹ്‌ലിയും രോഹിത്തും; ടി20യില്‍ സഞ്ജുവും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹരേഖ; ആന്റോ ഒന്നാം പ്രതി; പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെ...'; മഹുവ മൊയ്ത്രക്കെതിരെ വീണ്ടും മുട്ടയേറ്