പ്രതീകാത്മക ചിത്രം 
India

പാകിസ്ഥാൻ ചാരൻമാരുമായി ബന്ധമെന്ന് സംശയം; യുപിയിൽ സൈനിക ഉദ്യോ​ഗസ്ഥർ അറസ്റ്റിൽ

പാകിസ്ഥാൻ ചാരൻമാരുമായി ബന്ധമെന്ന് സംശയം; യുപിയിൽ സൈനിക ഉദ്യോ​ഗസ്ഥർ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: സൈനിക വിവരങ്ങൾ പാകിസ്ഥാൻ ചാര സംഘടനയ്ക്ക് കൈമാറാൻ ശ്രമിച്ചുവെന്ന് സംശയിക്കുന്ന സേന ഉദ്യോഗസ്ഥർ ഉത്തർപ്രദേശിലെ ആഗ്രയിൽ പിടിയിൽ. പാക് ചാരൻമാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ മറ്റ് ആളുകൾക്കു പങ്കുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സേന ഉദ്യോഗസ്ഥരെ വലയിലാക്കി ഇന്ത്യയുടെ സൈനിക വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ഏജൻസികൾ കുറച്ചു വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഏജൻസികളെ നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായി ആഗ്രയിലെ ചില സൈനിക ഉദ്യോഗസ്ഥർ അനധികൃതമായ പാക് ചാരൻമാരുമായി ആശയ വിനിമയം നടത്തിയതായി കണ്ടെത്തി- സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, ഇത്തരത്തിലുള്ള കേസുകൾ ഇനി ആവർത്തിക്കില്ലെന്ന് മുതിർന്ന സൈനിക അധികാരികൾ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT