വിഡിയോ സ്ക്രീൻഷോട്ട് 
India

കുഞ്ഞൻ കുക്കറിൽ പരിപ്പുകറി; ഇന്റർനെറ്റിൽ വൈറലായി മിനിയേച്ചർ കുക്കിങ് വിഡിയോ 

കുഞ്ഞൻ പാത്രങ്ങളും ചേരുവകളും ഉപയോഗിച്ചാണ് ഇവിടെ പാചകം

Author : സമകാലിക മലയാളം ഡെസ്ക്

ചിത്രം വരയ്ക്കുമ്പോഴും ഡാൻസ് കളിക്കുമ്പോഴും മാത്രമല്ല ഭക്ഷണം പാചകം ചെയ്യുന്നതിൽ വരെ ക്രിയേറ്റിവിറ്റിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കാണിച്ചുതരുന്നതാണ് മിനികിച്ചൺ ഇന്ത്യ എന്ന ഇൻസ്റ്റഗ്രാം പേജിലെ വിഡിയോകൾ. കുഞ്ഞൻ പാത്രങ്ങളും ചേരുവകളും ഉപയോഗിച്ചാണ് ഇവിടെ പാചകം. സ്റ്റൗ മുതൽ കുക്കർ വരെ നമ്മുടെയൊക്കെ സാധാരണ അടുക്കളയിൽ കാണുന്നവയുടെ മിനിയേച്ചർ പതിപ്പാണ്. 

പരിപ്പുകറി ഉണ്ടാക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. എന്നാൽ എല്ലാം ഇത്തരം കുഞ്ഞൻ സാമഗ്രികൾ ഉപയോഗിച്ചാണെന്നതാണ് ഹൈലൈറ്റ്. വലിയ കൈയിൽ ചെറിയ സാധനങ്ങൾ കാണുന്നതുതന്നെ രസകരമായ കാഴ്ചയാണ്. പരിപ്പുകറി മാത്രമല്ല ഇന്തോ-ചൈനീസ് സ്പ്രിങ് റോൺ, ഫ്രെഞ്ച് ഫ്രൈസ് തുടങ്ങി വ്യത്യസ്ത വിഭവങ്ങൾ ഇത്തരത്തിൽ തയ്യാറാക്കിയിട്ടുണ്ട്. 

എവിടുന്നാണ് ഇത്രയും ചെറിയ പാത്രങ്ങൾ ലഭിക്കുന്നത് എന്നാണ് കാണുന്നവരുടെ സംശയം. വിഡിയോകൾ വളരെ വ്യത്യസ്തമാണെന്ന് കുറിച്ച് അഭിനന്ദിക്കുന്നവരും ഏറെയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു