ലോറിക്കടിയിൽ കുടുങ്ങിയ യുവതി  എഎൻഐ
India

മുടി കുടുങ്ങി ലോറിക്കടിയില്‍പ്പെട്ടു, മരണത്തെ മുഖംമുഖം കണ്ട് യുവതി; രക്ഷകനായി കേന്ദ്രമന്ത്രി ( വീഡിയോ)

കല്ലേട ഗ്രാമത്തിലെ ദിവ്യശ്രീ എന്ന സ്ത്രീയാണ് ലോറിക്കടിയില്‍ കുടുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ലോറിചക്രത്തിനടിയില്‍ മുടി കുടുങ്ങി മരണത്തെ മുഖംമുഖം കണ്ട യുവതിക്ക് രക്ഷകനായി കേന്ദ്രമന്ത്രി. തെലങ്കാനയിലെ ഹുസുരാബാദിന് സമീപം സിങ്കാപൂരിലാണ് സംഭവം. കല്ലേട ഗ്രാമത്തിലെ ദിവ്യശ്രീ എന്ന സ്ത്രീയാണ് ലോറിക്കടിയില്‍ കുടുങ്ങിയത്.

യുവതിയുടെ നിലവിളി കേട്ടാണ് ഡ്രൈവര്‍ ലോറി നിര്‍ത്തിയത്. ആ സമയത്താണ് മുളഗുവിലേക്ക് പോവുകയായിരുന്ന കേന്ദ്രമന്ത്രി ബന്ധി സഞ്ജയ് അവിടെയെത്തിയത്. കാര്‍ നിര്‍ത്തി ഉടന്‍ ലോറിക്കരികിലേക്ക് പാഞ്ഞെത്തിയ കേന്ദ്രമന്ത്രി തലമുടി ലോറി ചക്രത്തില്‍പ്പെട്ട് ലോറിക്കടിയില്‍പ്പെട്ട യുവതിയെയാണ് കണ്ടത് . യുവതിയുടെ മുറിവുകളില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.

ഉടന്‍ തന്നെ ലോറിയില്‍ കുടുങ്ങിയ യുവതിയുടെ തലമുടി മുറിച്ചു മാറ്റാന്‍ കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. നാട്ടുകാര്‍ യുവതിയുടെ മുടി മുറിച്ച് ലോറിയുടെ അടിയില്‍ നിന്നും പുറത്തെത്തിച്ചു. തുടര്‍ന്ന് കരിംനഗറിലെ ലൈഫ് ലൈന്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവ്യശ്രീയുടെ ചികില്‍സാ ചെലവ് താന്‍ നേരിട്ട് വഹിക്കുമെന്ന് ആശുപത്രി അധികൃതര്‍ക്ക് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT