pm modi, donald trump x
India

'കഴിഞ്ഞവര്‍ഷം എട്ട് തവണ മോദി ട്രംപിനെ വിളിച്ചു', വ്യാപാര കരാര്‍ പൊളിഞ്ഞതില്‍ യുഎസ് വാദം തള്ളി ഇന്ത്യ

യുഎസ് വ്യവസായ സെക്രട്ടറി ഹോവാഡ് ലുട്‌നികിന്റെ പ്രതികരണം ഏത് സാഹചര്യം വ്യക്തമല്ലെന്നും വിദേശ കാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സംസാരിക്കാത്തതാണ് ഇന്ത്യ- യുഎസ് വ്യാപാര കരാറിന് തിരിച്ചടിയായത് എന്ന ആക്ഷേപം തള്ളി വിദേശകാര്യ മന്ത്രാലയം. പധാനമന്ത്രി നരേന്ദ്ര മോദി 2025 ല്‍ എട്ട് തവണ പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. യുഎസ് വ്യവസായ സെക്രട്ടറി ഹോവാഡ് ലുട്‌നികിന്റെ പ്രതികരണം ഏത് സാഹചര്യം വ്യക്തമല്ലെന്നും വിദേശ കാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

ഇന്ത്യയും യുഎസും തമ്മില്‍ ഒരു വാണിജ്യ കരാര്‍ സാധ്യമാകും എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ എത്തിയിരുന്നു. 'പരസ്പര പ്രയോജനകരമായ' കരാറിന് ഇപ്പോഴും സാഹചര്യം ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം വക്താവ് അറിയിച്ചു. അതേസമയം, റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന യുഎസ് പ്രഖ്യാപനം നിരീക്ഷിച്ച് വരികയാണ് എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

'ഊര്‍ജ്ജ സ്രോതസ്സുകളെ സംബന്ധിച്ച ഇന്ത്യയുടെ സമീപനം വ്യക്തമാണ്. ആഗോള വിപണിയിലെ സാഹചര്യങ്ങളും പരിസ്ഥിതിയും കണക്കിലെടുത്താണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഇന്ധനം ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത്തരം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ നയങ്ങള്‍ നിശ്ചയിക്കപ്പെടുന്നത് എന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

Ministry of External Affairs (MEA) dismissed claims by US Commerce Secretary Howard Lutnick that a proposed India–US trade deal failed because Prime Minister Narendra Modi did not directly call US President Donald Trump.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചു'; മേയര്‍ പദവി കിട്ടിയത് ലത്തീന്‍ സഭയുടെ ശബ്ദം ഉയര്‍ന്നതിനാലെന്ന് വി കെ മിനിമോള്‍

'തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാന്‍'; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമെന്ന് രാജീവ് ചന്ദ്രശേഖര്‍

വ്യാജ വെളുത്തുള്ളിയെ കണ്ടെത്താം

'കടുത്ത ഏകാന്തത, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകള്‍, ആ രണ്ട് മാസം നടന്നതൊന്നും എനിക്ക് ഓര്‍മയില്ല'; വെളിപ്പെടുത്തി പാര്‍വതി

കെമിക്കൽ ഇല്ലാത്ത മോയ്സ്ചുറൈസർ വീട്ടിൽ ഉണ്ടാക്കിയാലോ?

SCROLL FOR NEXT