CISF പിടിഐ
India

സിഐഎസ്എഫില്‍ വര്‍ഷം 14,000 പേരെ വീതം നിയമിക്കും, 2029ടെ 70,000 പേര്‍ക്കു ജോലി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിഐഎസ്എഫില്‍ പ്രതിവര്‍ഷം 14,000 പേരെ നിയമിക്കാനാണ് നീക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സായുധ പൊലീസ് സേനയുടെ അംഗസംഖ്യ 1,62,000 ല്‍ നിന്ന് 2,20,000 ആയി കൂട്ടാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) തീരുമാനം. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന ഘട്ടത്തില്‍ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉള്‍പ്പെടെയുള്ളവയുടെ സുരക്ഷ നിര്‍വഹിക്കുന്ന വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) ശക്തി വര്‍ധിപ്പിക്കാനാണിത്.

അടുത്ത അഞ്ച് വര്‍ഷം സിഐഎസ്എഫില്‍ പ്രതിവര്‍ഷം 14,000 പേരെ വീതം നിയമിക്കാനാണ് നീക്കം. ഇതുവഴി സേനയില്‍ കൂടുതല്‍ യുവാക്കള്‍ എത്തുകയും പുതിയ തൊഴിലവസരങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പുതിയ ഉയരങ്ങള്‍ താണ്ടുമ്പോള്‍, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന മേഖല, തുറമുഖ മേഖല, താപവൈദ്യുത നിലയങ്ങള്‍, ആണവ സ്ഥാപനങ്ങള്‍, ജലവൈദ്യുത നിലയങ്ങള്‍, , ജമ്മു കശ്മീരിലെ ജയിലുകള്‍ പോലുള്ള നിരവധി നിര്‍ണായക മേഖലകളില്‍ സിഐഎസ്എഫ് വിന്യാസം ശക്തിപ്പെടുത്തും.

ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ തീവ്രവാദം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, പുതിയ വ്യാവസായിക കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു, ഈ യൂണിറ്റുകള്‍ക്ക് സമഗ്രവും ഫലപ്രദവുമായ സുരക്ഷ നല്‍കുന്നതിന് ശക്തമായ സിഐഎസ്എഫ് സുരക്ഷ ആവശ്യമാണെന്നാണ് വിലയിരുത്തല്‍.

2024 ല്‍ 13,230 പേരെയാണ് സിഐഎസ്എഫില്‍ നിയമിച്ചത്. ഈ വര്‍ഷം 24,098 പേരെ നിയമിക്കാനുള്ള നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ റാങ്കുകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അംഗസംഖ്യ വര്‍ധിക്കുന്നതോടെ ആഭ്യന്തര സുരക്ഷാ ചുമതലകള്‍, അടിയന്തര ഘട്ടങ്ങളിലെ വിന്യാസം എന്നിവയ്ക്കായി ഒരു ബറ്റാലിയന്‍ കൂടി സിഐഎസ്എഫിന് രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിഐഎസ്എഫ് വൃത്തങ്ങള്‍ പറഞ്ഞു.

MHA raises CISF strength to 2.2 lakh; 70,000 personnel to be recruited by 2029

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

SCROLL FOR NEXT