പ്രതീകാത്മക ചിത്രം 
India

പഠിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 16കാരന്റെ 'കടുംകൈ'; 13കാരനെ കഴുത്തുഞെരിച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ പഠിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 16കാരന്‍ അയല്‍വാസിയായ 13കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പഠിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 16കാരന്‍ അയല്‍വാസിയായ 13കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പഠിക്കാന്‍ ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് കുട്ടി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

ഗാസിയാബാദിലാണ് സംഭവം. ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് വേയില്‍ റോഡരികില്‍ നിന്നാണ് 13കാരന്റെ മൃതദേഹം കണ്ടെത്തിയത്. കളിക്കാന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.

16കാരനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനുള്ള കാരണം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. പഠിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുറ്റകൃത്യം ചെയ്യാനുള്ള തീരുമാനത്തില്‍ കുട്ടി എത്തിച്ചേരുകയായിരുന്നു. പഠിക്കാന്‍ ആവശ്യപ്പെട്ടുള്ള വീട്ടുകാരുടെ  സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടി കടുംകൈ ചെയ്തതെന്നും പൊലീസ് പറയുന്നു.

ആറുമാസമായി മാതാപിതാക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടി പോംവഴി തേടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയായ 13കാരനെ കൊല്ലാന്‍ 16കാരന്‍ തീരുമാനിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എക്‌സ്പ്രസ് വേയിലേക്ക് കൂടെ വരാന്‍ അയല്‍വാസിയോട് 16കാരന്‍ ആവശ്യപ്പെട്ട് വരികയായിരുന്നു.

എക്‌സ്പ്രസ് വേയിലേക്ക് കൂടെ  വന്ന സമയത്താണ് 16കാരന്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് 16കാരനെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT