പ്രതീകാത്മക ചിത്രം 
India

പതിനാറുകാരിയെ ബലാത്സംഗം ചെയ്തു, ഒരു ലക്ഷം കൊടുത്ത് ഒതുക്കാന്‍ പഞ്ചായത്ത്; കേസ്  

വിവരം അറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്തു വിളിച്ചുകൂട്ടി വിഷയം ചര്‍ച്ച ചെയ്തു. പഞ്ചായത്തിനു മുന്നില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ജഷ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്ത സംഭവം ഒരു ലക്ഷം രൂപ കൊടുത്ത് ഒതുക്കിത്തീര്‍ക്കാന്‍ പഞ്ചായത്തിന്റെ ശ്രമം. വിവരം അറിഞ്ഞ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.

ഛത്തിസ്ഗഢിലെ ജഷ്പുര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ഒരു വിവാഹ വിരുന്നു കഴിഞ്ഞു വരികയായിരുന്ന പതിനാറുകാരിയെ നാലു പേര്‍ ചേര്‍ന്നു തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കാട്ടു പ്രദേശത്തേക്കു കൊണ്ടുപോയ കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്തു. 

വിവരം അറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്തു വിളിച്ചുകൂട്ടി വിഷയം ചര്‍ച്ച ചെയ്തു. പഞ്ചായത്തിനു മുന്നില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു പഞ്ചായത്തിന്റെ നിര്‍ദേശം. പതിനായിരം രൂപ കുട്ടിക്കു കൊടുക്കുകയും ബാക്കി തുക നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. 

എന്നാല്‍ സംഭവം അറിഞ്ഞ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. കുറ്റകൃത്യം ഒതുക്കാന്‍ നോക്കിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എസ്പി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561