പ്രതീകാത്മക ചിത്രം 
India

15 കാരിയെ മോഹിപ്പിച്ച് തട്ടിക്കൊണ്ടുപോയി, ക്രൂര പീഡനം; വയറുവേദനയെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി, കേസ്

പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി മോഹിപ്പിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ 15 കാരി കഴിഞ്ഞദിവസം പ്രസവിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. 

ബിഹാര്‍ സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം കെട്ടിടനിര്‍മ്മാണ തൊഴിലിനായാണ് ഗുജറാത്തിലെത്തിയത്. ഒരു വര്‍ഷം മുമ്പാണ് പ്രതിയായ ബബ്ലു ചൗഹാന്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി മോഹിപ്പിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

തുടര്‍ന്ന് പലസ്ഥലങ്ങളിലായി പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ച് ഇയാള്‍ നിരവധി തവണ ബലാത്സംഗം ചെയ്തു. നിരന്തര പീഡനത്തെത്തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ ഏതാനും ദിവസം മുമ്പ് ഇയാള്‍ ഉപേക്ഷിച്ചു. അവിചാരിതമായി പെണ്‍കുട്ടിയെ കണ്ടുമുട്ടിയ പിതാവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. 

കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെടുന്നു എന്നുപറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ പീഡിപ്പിച്ച ബബ്ലു ചൗഹാനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി രാജ്‌കോട്ട് പൊലീസ് കേസെടുത്തു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT