India

17കാരന്‍ വിവാഹിതയായ മുപ്പതുകാരിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; യുവതിയെ വീട്ടുകാര്‍ പുറത്താക്കി

17കാരന്‍ വിവാഹിതയായ മുപ്പതുകാരിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; യുവതിയെ വീട്ടുകാര്‍ പുറത്താക്കി

Author : സമകാലിക മലയാളം ഡെസ്ക്

കാണ്‍പുര്‍: പതിനേഴുകാരന്‍ വിവാഹിതയായ മുപ്പതുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ കണ്ട ഭര്‍തൃവീട്ടുകാര്‍ യുവതിയെ പുറത്താക്കി. 

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അഞ്ചു മാസം മുമ്പാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ യുവതി ഇത് ആരെയും അറിയിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പതിനേഴുകാരന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

വിഡിയോ കണ്ട ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍നിന്നു പുറത്താക്കി. തുടര്‍ന്നു യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

യുവതി ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസം. അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

'നിങ്ങള്‍ വരണം, ഇല്ലെങ്കില്‍ എന്റെ കരിയർ നഷ്ടമാകും'; ആ നടിയുടെ കാല് പിടിച്ചു പറഞ്ഞു: അനൂപ് മേനോന്‍

'ബ്ലാസ്റ്റ്!!!'... കൊമ്പുകുലുക്കി വമ്പന്‍ തുടക്കം!

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം