പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍ തടയുന്നതിനായി പുതിയ രീതിയില്‍ സ്ഥാപിച്ച മതില്‍  
India

മൂത്രമൊഴിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി; ചുറ്റും 'കണ്ണാടി മതില്‍'; ഇനി എല്ലാം നാട്ടുകാര്‍ കാണും

മതിലിന് സമീപം നില്‍ക്കുന്ന ആരെയും വഴിപോക്കര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ ഉപരിതലം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മൈസുരു: പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍ തടയുന്നതിനായി പുതിയ രീതിയില്‍ മതില്‍ സ്ഥാപിച്ച് മൈസുരു സിറ്റി കോര്‍പ്പറേഷന്‍. 800 മീറ്റര്‍ നീളമുള്ള മതിലില്‍ കണ്ണാടിക്ക് സമാനമായ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പൗരബോധം വളര്‍ത്താന്‍ നവീനമായ ഇടപെടലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മതിലിന് സമീപം നില്‍ക്കുന്ന ആരെയും വഴിപോക്കര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ ഉപരിതലം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇത് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരില്‍ ഒരു മാനസികമായ വിമുഖത ഉണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വൈകുന്നേരങ്ങളിലും രാത്രിസമയങ്ങളിലും പാനലുകള്‍ക്ക് ചുറ്റും എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. തെരുവ് വിളക്കുകള്‍ തെളിയുന്നതിനൊപ്പം ഈ ലൈറ്റുകളും തനിയെ തെളിയും. ഏകദേശം 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.

Mirror, Mirror On The Wall, Mysuru Has A Way To Stop Public Urination For All

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി