ഇന്ത്യയിലെത്തിയ ഹര്‍നാസ് സന്ധു, എഎന്‍ഐ 
India

വിശ്വസുന്ദരി ഹര്‍നാസ് സന്ധു ജന്മനാട്ടില്‍, ഗംഭീര സ്വീകരണം- വീഡിയോ 

മിസ് യൂണിവേഴ്സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ഹര്‍നാസ് സന്ധുവിന് ഗംഭീര സ്വീകരണം നല്‍കി ജന്മനാട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മിസ് യൂണിവേഴ്സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ഹര്‍നാസ് സന്ധുവിന് ഗംഭീര സ്വീകരണം നല്‍കി ജന്മനാട്. മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഹര്‍നാസിനെ ഒരു നോക്ക് കാണാന്‍ ജനം ഒഴുകിയെത്തി.

21കാരിയായ ഹര്‍നാസിലൂടെ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്‌സ് പട്ടം എത്തിയത്. പഞ്ചാബ് സ്വദേശിയാണ് ഹര്‍നാസ് സന്ധു. 2000ത്തില്‍ ലാറ ദത്തയാണ് അവസാനമായി രാജ്യത്തിനായി മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്. 

കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ആന്‍ഡ്രിയ മേസയാണ് ഹര്‍നാസിനെ കിരീടമണിയിച്ചത്. പാരഗ്വ മത്സരാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ സുന്ദരിയാണ് മിസ് യൂണിവേഴ്സ് മത്സരത്തില്‍ മൂന്നാമതെത്തിയത്. 

നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന യിവതികളോട് ഇപ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ എന്ത് ഉപദേശം നല്‍കുമെന്നായിരുന്നു അവസാന ചേദ്യം. ഈ ചോദ്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഹര്‍നാസ് കിരീടം ചൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു