പ്രതീകാത്മക ചിത്രം 
India

കറണ്ടു ബില്ലടയ്ക്കാൻ പോയ ആറാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, ശരീരത്തിൽ പരുക്കേറ്റ പാടുകൾ; രണ്ടു പേർ അറസ്റ്റിൽ

ബുധനാഴ്ച നാട്ടുകാരാണ്  പ്രദേശത്തെ പൊതുശുചിമുറിക്കു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; വൈദ്യുതി ബില്ലടയ്ക്കാൻ അമ്മയ്ക്കൊപ്പം പോയ 11 കാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. തമിഴ്നാട്ടിൽ ചെങ്കൽപ്പെട്ടിലാണ് സംഭവമുണ്ടായത്. വെങ്കമ്പാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാർഥിനി പിക്സീതയുടെ മൃതദേഹമാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. 

പിക്‌സീതയുടെ അച്ഛന്‍ ഗണേശന് ഇറച്ചിക്കടയാണ്. രണ്ട് സഹോദരങ്ങള്‍ക്കും അച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഇലക്ട്രിസിറ്റി ബില്ലടയ്ക്കാന്‍ ഇന്റര്‍നെറ്റ് കഫെയില്‍ പോയത്. പണമടച്ച ശേഷം അച്ഛന്റെ കടയില്‍ എത്തിയിരുന്നു. അതിനുശേഷമാണ് വീട്ടിലേക്ക് പോയത്. ഗണേഷ് 7 മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മകള്‍ തിരിച്ചെത്തിയില്ലെന്നു അറിയുന്നത്. തുടര്‍ന്ന് അയല്‍വാസികളേയും ബന്ധുക്കളേയും അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതിനു ശേഷമാണ് മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കുന്നത്.

ബുധനാഴ്ച നാട്ടുകാരാണ്  പ്രദേശത്തെ പൊതുശുചിമുറിക്കു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരുക്കുകളോടെയായിരുന്നു മൃതദേഹം. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. പെൺകുട്ടിയുടെ മരണത്തിനു പിന്നിലെ യഥാർഥ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ചെന്നൈ-പുതുച്ചേരി ഈസ്റ്റ് കോസ്റ്റ് റോഡ് ഉപരോധിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT