പ്രതീകാത്മക ചിത്രം 
India

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; നഗ്നമായ നിലയില്‍ ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

മൂന്ന് ദിവസം മുന്‍പ് വിവാഹച്ചടങ്ങിനിടെയാണ് ഏഴുവയസുകാരിയെ കാണാതായത്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  കാണാതായ എഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തല്‍ഗ്രാം പ്രദേശത്താണ് സംഭവം.

മൂന്ന് ദിവസം മുന്‍പ് വിവാഹച്ചടങ്ങിനിടെയാണ് ഏഴുവയസുകാരിയെ കാണാതായത്. ഞായറാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം തല്‍ഗ്രാം പ്രദേശത്തെ വയലില്‍ നഗ്നമായ നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് ഏഴുവയസുകാരിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് സുപ്രണ്ട് കുന്‍വര്‍ അനുപം സിങ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT