പ്രതീകാത്മക ചിത്രം 
India

മിസോറാമില്‍ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ എംഎന്‍എഫും സെഡ്പിഎമ്മും

മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫും  സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്.പി.എം) കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം

സമകാലിക മലയാളം ഡെസ്ക്

ഐസ്വാള്‍: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മിസോറാമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 

മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫും  സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്.പി.എം) കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. എംഎന്‍എഫിന്റെ സോറം തം​ഗയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. 

സെഡ് പിഎം മുന്നേറ്റമുണ്ടാകുമെന്നും പ്രവചനമുണ്ട്. അതേസമയം തൂക്കു സഭയ്ക്ക് സാധ്യതയുള്ളതായും വിലയിരുത്തലുണ്ട്. കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റിലും കോണ്‍ഗ്രസ് 05, ബിജെപി 01, സ്വതന്ത്രര്‍ 08 എന്നിങ്ങനെയാണ് വിജയിച്ചത്. 

സ്വതന്ത്രര്‍ എല്ലാം ചേര്‍ന്ന് 2019 ല്‍ രൂപീകരിച്ച സെഡ്പിഎം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമുദായ സംഘടനകളും  രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍ നിന്നും തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT