M K Stalin, Ajith Kumar, Khushbu ഫയൽ
India

മുഖ്യമന്ത്രി സ്റ്റാലിന്‍, താരങ്ങളായ അജിത് കുമാര്‍, ഖുഷ്ബു തുടങ്ങിയവര്‍ക്ക് ബോംബ് ഭീഷണി

ഡിജിപി ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിനിമാതാരങ്ങളായ അജിത് കുമാര്‍, അരവിന്ദ് സ്വാമി, ഖുഷ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രിയാണ് ഇവരുടെ വീടുകള്‍ക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ നാല് സ്ഥലങ്ങളിലും പൊലീസ് അടിയന്തരമായി സുരക്ഷാ പരിശോധനകള്‍ നടത്തി.

കഴിഞ്ഞയാഴ്ചയും ചെന്നൈയിലെ ഇഞ്ചമ്പാക്കത്തുള്ള അജിത് കുമാറിന്റെ വീടിനു നേരെ അജ്ഞാതനില്‍ നിന്നും ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

Bomb threats to Tamil Nadu Chief Minister MK Stalin, film stars Ajith Kumar, Arvind Swamy and Khushbu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം