എംകെ സ്റ്റാലിന്‍ ഫയല്‍
India

ഉന്നത വിദ്യാഭ്യാസത്തിനായി ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം ആയിരം രൂപ; പദ്ധതി ഉദ്ഘാടനം ചെയ്ത് എംകെ സ്റ്റാലിന്‍

3.28 ലക്ഷം കുട്ടികള്‍ക്ക് ഈ പദ്ധതി പ്രയോജനം ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച ആണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസംതോറും 1,000 രൂപവീതം നല്‍കുന്ന 'തമിഴ് പുതല്‍വന്‍' പദ്ധതി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് ആവിഷ്‌കരിച്ച 'പുതുമൈ പെണ്‍' പദ്ധതിയുടെ മാതൃക പിന്തുടര്‍ന്നാണ് ആണ്‍കുട്ടികള്‍ക്കുവേണ്ടി 'തമിഴ് പുതല്‍വന്‍' പദ്ധതി ആവിഷ്‌കരിച്ചത്. 3.28 ലക്ഷം കുട്ടികള്‍ക്ക് ഈ പദ്ധതി പ്രയോജനം ചെയ്യും.

ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികളെ പ്രാ്പതരാക്കുകയും പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണ് 'തമിഴ് പുതല്‍വന്‍', 'പുതുമൈ പെണ്‍' പദ്ധതികള്‍ തുടങ്ങിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍സ്‌കൂളില്‍ ആറുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിച്ച ആണ്‍കുട്ടികള്‍ അംഗീകൃതസ്ഥാപനങ്ങളില്‍ ബിരുദത്തിനോ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കോ ചേരുമ്പോഴാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പഠനച്ചെലവിലേക്കായി കുട്ടികളുടെ അക്കൗണ്ടില്‍ പ്രതിമാസം ആയിരം രൂപവീതം ലഭിക്കും. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022-ല്‍ തുടങ്ങിയ 'പുതുമൈ പെണ്‍' പദ്ധതിയുടെ വിജയമാണ് ആണ്‍കുട്ടികള്‍ക്കുവേണ്ടിയും സമാനപദ്ധതി തുടങ്ങാനുള്ള പ്രേരണ. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിച്ച പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനു ചേരുമ്പോള്‍ പ്രതിമാസം 1,000 രൂപ ലഭിക്കുന്നതാണ് 'പുതുമൈ പെണ്‍' പദ്ധതി. കഴിഞ്ഞവര്‍ഷം 2.09 ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു. ഈവര്‍ഷം 64,231 പേര്‍ കൂടി പദ്ധതിയുടെ ഭാഗമായി. 371.77 കോടി രുപ ഇതിനായി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT