Truck carrying beef set on fire 
India

പോത്തിറച്ചിയുമായി പോയ ട്രക്കിന് തീയിട്ടു; കത്തിനശിച്ചത് ഏഴു ക്വിന്റല്‍ ബീഫ്, കേസ്

സംഭവത്തില്‍ കന്നുകാലി കശാപ്പ് നിരോധന നിയമപ്രകാരവും കവര്‍ച്ച വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: പോത്തിറച്ചിയുമായി പോയ ലോറി ഒരു സംഘം ആളുകള്‍ അഗ്നിക്കിരയാക്കി. കര്‍ണാടകയിലെ കുഡാച്ചിയില്‍ നിന്ന് കലബുര്‍ഗിയിലേക്ക് ബീഫുമായി പോയ ട്രക്കാണ് കത്തിച്ചത്. തിങ്കളാഴ്ച രാത്രി കഗാവാദ് താലൂക്കിലെ ഐനാപൂര്‍ പട്ടണത്തില്‍ വെച്ചായിരുന്നു സംഭവം.

ഐനാപൂര്‍ ഗ്രാമത്തിലെ ഉഗര്‍ റോഡിലുള്ള ശ്രീ സിദ്ധേശ്വര ക്ഷേത്രത്തിന് സമീപം ട്രക്ക് തടഞ്ഞുനിര്‍ത്തി ജനക്കൂട്ടം തീയിടുകയായിരുന്നു. ഏഴു ക്വിന്റല്‍ ബീഫുമായി പോയ വാഹനമാണ് തിവെച്ചു നശിപ്പിച്ചത്. ഗോമാംസം കടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ട്രക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ കന്നുകാലി കശാപ്പ് നിരോധന നിയമപ്രകാരവും കവര്‍ച്ച പ്രകാരവും പൊലീസ് കേസെടുത്തു. ലോറി കത്തിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ലോറി തീയിട്ടതിന് 6 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. ലോറി ഉടമ, ഡ്രൈവര്‍, എന്നിവര്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

A truck allegedly transporting beef from Kudachi to Kalaburgi was intercepted and set on fire in Ainapur 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ഈ നക്ഷത്രക്കാര്‍ക്ക് ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്ന ദിവസം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ; അസ്വാഭാവിക മരണത്തിന് കേസ് എടുത്തു; ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

നീറ്റ് ഇളവ് ബില്ലില്‍ രാഷ്ട്രപതിയുടെ തീരുമാനം വൈകുന്നു; സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

പൊലീസ് ക്വാട്ടേഴ്‌സില്‍ ഫാനില്‍ തുങ്ങിമരിച്ച നിലയില്‍; ചെര്‍പ്പുളശേരി എസ്എച്ച്ഒ ജീവനൊടുക്കി

SCROLL FOR NEXT