വീഡിയോ ദൃശ്യം 
India

പോക്കറ്റിൽ കിടന്ന മൊബൈലിൽ നിന്ന് പുക; പൊട്ടിത്തെറിയ്ക്കും മുൻപ് പുറത്തിട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക് (വീഡിയോ)

പോക്കറ്റിൽ കിടന്ന മൊബൈലിൽ നിന്ന് പുക; പൊട്ടിത്തെറിയ്ക്കും മുൻപ് പുറത്തിട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

Author : സമകാലിക മലയാളം ഡെസ്ക്

അ​ഹമ്മദാബാദ്: യുവാവിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ കത്തി. ഒരു ഷോപ്പിൽ ഇരിക്കവെയാണ് ഫോണിൽ നിന്ന് പുക വരികയായിരുന്നു. സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ വൈറൽ. ഗുജറാത്തിലെ പടാനിലാണ്​ സംഭവം. 

നാല് പേർ ചേർന്ന്​ കടയിൽ സംസാരിച്ചിരിക്കവെ ഒരാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ പുകഞ്ഞ്​ കത്തുകയായിരുന്നു. ഉടനെ ഇയാൾ മൊബൈൽ പോക്കറ്റിൽ നിന്ന്​ തട്ടി പുറത്തേക്കിട്ടു. കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. മൊബൈലിൽ നിന്ന് പുക ഉയരുന്നത് പെട്ടെന്ന്​ ശ്രദ്ധിച്ചതിനാൽ ദുരന്തം ഒഴിവായി.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏപ്രിലിൽ സമാനമായ വീഡിയോ വൈറലായിരുന്നു. അന്ന്​ ചൈനയിലായിരുന്നു അപകടം നടന്നത്​. ഒരാളുടെ ബാഗിലുണ്ടായിരുന്ന മൊബൈൽ വളരെ തിരക്കേറിയ സ്ഥലത്തുവച്ച്​ തീപിടിക്കുകയായിരുന്നു. അന്നും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT