അഞ്ജലി വര്‍മോറ(Anjali Varmora) ഇന്‍സ്റ്റഗ്രാം
India

'ഞാന്‍ നിങ്ങള്‍ക്ക് ഒന്നുമല്ലെന്ന് മനസിലായി'; മോഡല്‍ അഞ്ജലി വര്‍മോറ മരിച്ച നിലയില്‍

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: മോഡല്‍ അഞ്ജലി വര്‍മോറയെ(23),(Anjali Varmora) മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള മോഡലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്‍സ്റ്റഗ്രാമില്‍ അവസാനമിട്ട പോസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന സൂചനയും അതാണ്. ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഒന്നുമല്ലെന്ന് എനിക്ക് മനസിലായി, എല്ലാം നഷ്ടപ്പെട്ടാലും പ്രശ്‌നമില്ല. പക്ഷേ, സ്‌നേഹം നഷ്ടപ്പെട്ടാല്‍ അത് വേദനയാണ്'', എന്നായിരുന്നു അഞ്ജലിയുടെ കുറിപ്പ്. 3,7000 ഫോളോവേഴ്‌സുണ്ട് അഞ്ജലിക്ക്.

എന്നാല്‍ അതുവരെ ആത്മഹത്യാ കുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല. എന്തെങ്കിലും തെളിവ് ലഭിക്കുമോ എന്നറിയുന്നതിനായി മൊബൈല്‍ ഫോണും പരിശോധിക്കുന്നുണ്ട്. കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. അഞ്ജലി മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT