ന്യൂഡല്‍ഹി: നെഹ്‌റു വിഹാറില്‍(nehru vihar) ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്. മൃതദേഹം കണ്ടെടുത്തതിനെക്കുറിച്ച് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കുട്ടിയുടെ പിതാവ്. തൊട്ടടുത്തുള്ള ബന്ധുവിന്റെ വീടിന്റെ കതക് പൊളിച്ച് അകത്തു കയറിയപ്പോള്‍ കണ്ടത് സ്യൂട്ട് കേസ് ആണ്. അപ്പോള്‍ അത് മെല്ലെ അനങ്ങുന്നുണ്ടായിരുന്നുവെന്നും അങ്ങനെയാണ് സംശയം തോന്നി തുറന്ന് നോക്കിയതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ആ നടുക്കുന്ന നിമിഷത്തെക്കുറിച്ച് പിതാവ് പറയുന്നതിങ്ങനെ, ''ഞാന്‍ അവിടെ പോയി, വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പൂട്ട് പൊളിച്ചപ്പോള്‍ ഒരു സ്യൂട്ട്‌കേസ് നീങ്ങുന്നുണ്ടായിരുന്നു. ഞാന്‍ അത് തുറന്നു നോക്കി. അപ്പോഴാണ് അതിനകത്ത്....മോളെ തൊട്ടടുത്ത നഴ്‌സിങ് ഹോമിലേയ്ക്കാണ് കൊണ്ടുപോയത്. എന്നാല്‍ അവളെ ആശുപത്രിയിലെത്തിക്കാന്‍ അവര്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ അവളുടെ വസ്ത്രത്തിന്റെ പകുതി ഭാഗം അഴിച്ച നിലയിലായിരുന്നു. ജനനേന്ദ്രിയത്തില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. അബോധാവസ്ഥയിലായിരുന്ന അവളെ വിളിച്ചിട്ടും അനക്കമൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ അവള്‍ മരിച്ചുവെന്ന വിവരം അറിയിച്ചു. ലൈംഗികമായി പീഡനത്തിനിരയായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.''
കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയതിനു ശേഷം തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തുക ആയിരുന്നു. കുട്ടി ഒരു വീട്ടിലേക്ക് കയറി പോകുന്നത് കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായി അവിടെ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. വൈകുന്നേരം ഏഴ് മണിക്ക് സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ ഐസ് നല്‍കാനെന്നും പറഞ്ഞു പോയ പെണ്‍കുട്ടി രാത്രി 7.30 ആയിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്നാണ് അന്വേഷിച്ചിറങ്ങിയതെന്ന് കുട്ടിയുടെ കുടുംബവും പൊലീസും പറയുന്നു.
ആറ് നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന ബന്ധു റോഡിലേയ്ക്ക് താക്കോല്‍ എറിയുകയും അതെടുത്ത് കൊണ്ടുവരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടുവെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറയുന്നു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുഞ്ഞിന്റെ മുഖത്തും ഉപദ്രവിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ