കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍/ഫയല്‍ ചിത്രം 
India

'അവര്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് താത്പര്യം; കല്യാണം കഴിഞ്ഞാലും കുട്ടികള്‍ വേണ്ട'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആരോഗ്യമന്ത്രി

ഇക്കാലത്ത് ഒരുപാട് സ്ത്രീകള്‍ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  പുതിയ കാലത്തെ ഇന്ത്യന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് ജീവിക്കാനും, കല്യാണം കഴിഞ്ഞാലും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും താത്പര്യമില്ലെന്നും കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകര്‍. ഇന്ത്യന്‍ സമൂഹം പാശ്ചാത്യ സ്വാധീനത്തിലാണെന്ന് ആരോപിച്ച അദ്ദേഹം ആളുകള്‍ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച്  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോളജിക്കല്‍ സയന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

ഇക്കാര്യം പറയുന്നതില്‍ തനിക്ക് ദു:ഖമുണ്ട്. ഇക്കാലത്ത് ഒരുപാട് സ്ത്രീകള്‍ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാല്‍തന്നെ ഇവര്‍ക്ക് പ്രസവിക്കാന്‍ താത്പര്യമില്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് താത്പര്യം. അവരുടെ ചിന്തയില്‍ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു. അത് നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.

ഏഴു ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ട്. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മള്‍ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ