നരേന്ദ്രമോദി 
India

എല്ലാ മന്ത്രിമാരും ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് മോദി; നാളെ നിര്‍ണായക കേന്ദ്രമന്ത്രിസഭായോഗം

പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃയോഗവും നാളെ ചേരുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായി പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍ ചേരാന്‍ തീരുമാനിച്ചിരിക്കെ, നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗം നാളെ ചേരും. മണ്ഡല പുനര്‍ നിര്‍ണയ ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചേക്കും. അതേസമയം, പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃയോഗവും നാളെ ചേരുന്നുണ്ട്.

നിലവില്‍ 543 ലോക്‌സഭ സീറ്റുകളുള്ളത്, മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ 850 ആക്കി വര്‍ധിപ്പിക്കുക, വര്‍ധിക്കുന്ന സീറ്റുകളില്‍ 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്. അതില്‍ മാറ്റം വേണമോയെന്നതില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. പ്രതിപക്ഷത്തെ ഭിന്നത മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം.

കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന തമിഴ്‌നാട്ടിലെ ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ വിഭാഗം, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുമായി ബിജെപി നേതൃത്വം ഇതിനോടകം കൂടിയാലോചനകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലെ മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ അനുകൂലിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ഭരണപക്ഷമായ എന്‍ഡിഎയ്ക്ക് (NDA) ലോക്‌സഭയില്‍ 320 അംഗങ്ങളാണുള്ളത്. അതിനാല്‍ ഭരണഘടനാ ഭേദഗതി പാസാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി ആവശ്യമായി വരും. ഏപ്രില്‍ 17-ന് ലോക്സഭയില്‍ ബില്‍ പരാജയപ്പെട്ടതിന് ശേഷം രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. പ്രതിപക്ഷ നിരയില്‍ നിന്ന് 26 എംപിമാര്‍ മാറിയ സാഹചര്യമാണ്.

എല്ലാ കേന്ദ്രമന്ത്രിമാരും ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. വിദേശയാത്രകള്‍ ഒഴിവാക്കാനും, ഡല്‍ഹിക്ക് പുറത്തുള്ള കേന്ദ്രമന്ത്രിമാര്‍ നാളത്തെ പരിപാടികളെല്ലാം റദ്ദാക്കി തലസ്ഥാനത്തെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ആആറുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ തണുത്തതായും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.

Modi directs ministers to be in Delhi; crucial Union Cabinet meeting tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസ്സാക്കാന്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

'ആനയ്ക്കിട്ട് വെടിവെക്കാന്‍ അറിയാത്തവര്‍ പട്ടിക്കിട്ട് വെടിവെക്കാന്‍ പോയ അവസ്ഥ'; ചക്കക്കൊമ്പന്‍ ദൗത്യത്തെ പരിഹസിച്ച് സിപിഎം ജില്ലാ സെക്രട്ടറി

അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം ആദ്യമായി പാകിസ്ഥാനിലേക്ക്!

രാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം; ​ഗുരുവായൂരിൽ നിയന്ത്രണം

15 സെന്റിമീറ്റര്‍ നീളം; 71 വയസ്സുകാരിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു