രാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം; ​ഗുരുവായൂരിൽ നിയന്ത്രണം

കിഴക്കേ നടപ്പന്തലിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല
President Droupadi Murmu
President Droupadi Murmux
Updated on: 
1 min read

തൃശൂർ: രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 27 വെള്ളിയാഴ്ച വൈകിട്ട് 3.50 ഓടെ ഗുരുവായൂരെത്തും. ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിച്ചേരുന്ന രാഷ്ട്രപതി 4.10നകം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ക്ഷേത്രം നട ഉച്ചക്ക് 1.30 ന് അടയ്ക്കും. രാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം ശേഷം വൈകീട്ട് 5 മണിയോടെ ഭക്തർക്ക് ദർശനം ഒരുക്കും.

President Droupadi Murmu
രാഷ്ട്രപതിയുടെ സന്ദർശനം: തൃശൂർ ജില്ലയിലെ രണ്ട് കോളജുകൾക്ക് നാളെ അവധി

സുരക്ഷയുടെ ഭാഗമായി കിഴക്കേ നട ക്യൂ കോംപ്ളക്സിലെ ആദ്യത്തെ ചില വരികൾ പൂർണമായും ഒഴിച്ചിടും. കിഴക്കേ നടപ്പന്തലിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ശ്രീവത്സം അതിഥി മന്ദിരം മുതൽ തെക്കേ നടയും ക്ഷേത്രപരിസരവും പൂർണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും. രാഷ്ട്രപതിയെ സ്വീകരിക്കാൻ ഗവർണർ ഓം പ്രകാശ് മാഥൂർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദേവസ്വം മന്ത്രി കെ മുരളീധരൻ എന്നിവർ ഗുരുവായൂരെത്തും.

President Droupadi Murmu
പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ദൗത്യം നാളെ തുടരും; നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി
President Droupadi Murmu
പേരക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മുത്തച്ഛന് 60 വർഷം കഠിനതടവ്
Summary

President Droupadi Murmu to Visit Temple. Traffic and Entry Restrictions in Guruvayur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER